കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മൈക്രോ ഗ്രീൻസ് ഉൽപാദന യൂണിറ്റിന്റെ ഉദ്ഘാടനം വാരപ്പട്ടി പഞ്ചായത്ത് പ്രസിഡൻറ് പി കെ ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. വാർഡ് മെമ്പർ ദിവ്യ സലി അധ്യക്ഷയായി. കൃഷി ഓഫീസർ സൗമ്യ സണ്ണി പദ്ധതി വിശദീകരിച്ചു. പോഷക സമൃദ്ധം സാധാരണ പച്ചക്കറികളെക്കാൾ നാലു മുതൽ നാല്പതു മടങ്ങു വരെ വിറ്റാമിനുകളും മിനറലുകളും ആൻ്റി ഓക്സൈഡുകളും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. നൂൺമീൽ ഓഫീസർ ഷിജോ ജോർജ്,വാർഡ് മെമ്പർമാരായ കെ.കെ. ഹുസൈൻ, ഷജി ബെസ്സി, ഹെഡ്മിസ്ട്രസ്സ് ഷെർമി ജോർജ്, മാതൃസംഗമം ചെയർപേഴ്സൺ നിഷ വി എസ് എന്നിവർ സംസാരിച്ചു.
ഇളങ്ങവം ഗവ. ഹൈ- ടെക് എൽ.പി സ്കൂളിൽ മൈക്രോഗ്രീൻസ് ഉല്പാദന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
