കോതമംഗലം: കാസർഗോഡ് നിന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര “മാറ്റൊലി” ജാഥക്ക് കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ, ഡി സി സി ഭാരവാഹികൾ , സർവീസ് സംഘടനാ നേതാക്കൾ, പെൻഷൻ സംഘടനകൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചേർന്ന് വിപുലമായ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അബു മൊയ്തീൻഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഷെമീർ പനയ്ക്കൽ അധ്യക്ഷത വഹിച്ചു. ബാബു ഏലിയാസ്, എം.എസ് എൽദോസ്, മുനിസിപ്പൽ കൗൺസിലർ സിന്ധു ജിജോ, പി.ആർ അജി, ജയിംസ് കോറമ്പേൽ , ജാഥാ ക്യാപ്റ്റൻ കെ. അബ്ദുൾമജീദ്, മാനേജർ പി.കെ.അരവിന്ദൻ, കോഓർഡിനേറ്റർ അനിൽ വട്ടപ്പാറ ,നേതാക്കളായ ടി.യു. സാദത്ത്, വിൻസെൻ്റ് ജോസഫ്,രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, സിബി ജെഅടപ്പൂർ, ബിജി തോമസ്, റോയി മാത്യു, എൽദോ സ്റ്റീഫൻ, സിജു ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും കെ.ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കുക.എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ജോലി സംരക്ഷണവും ഉറപ്പാക്കുക.നിഷേധിച്ച ആനുകൂല്യങ്ങളും, ശമ്പള പരിഷ്കരണവും ഉടൻ ലഭ്യമാക്കുക.ഡി എ കുടിശ്ശിക അനുവദിക്കുക.സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക.യു.ഐ.ഡി ഉള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തിക നിർണ്ണയം നടത്തുക.ഭിന്നശേഷിയുടെ പേരിൽ തടഞ്ഞു വച്ചിരിക്കുന്ന മുഴുവൻ നിയമനങ്ങൾക്കും അംഗീകാരം നൽകുക.ദിവസ വേതനക്കാരുടെ വേതനം തടയുന്ന സർക്കാർ വിവാദ സർക്കുലർ പിൻവലി ക്കുക.അധ്യാപകർക്കും ജീവനക്കാർക്കും വിശ്വാസ്യയോഗ്യമായ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുക.വിദ്യാഭ്യാസരംഗത്തെ കാവിവത്കരണവും, ചുവപ്പുവത്കരണവും അവസാനിപ്പിക്കുകഎന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ‘മാറ്റൊലി’ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.ക്യാപ്ഷൻ :കെ പി എസ് ടി എ സംസ്ഥാന സമിതി സംഘടിപ്പിച്ചിട്ടുള്ള പൊതു വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര മാറ്റൊലിക്ക് കോതമംഗലത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കെ അബ്ദുൽ മജീദ് പ്രസംഗിക്കുന്നു
പൊതുവിദ്യാഭ്യാസ പരിവർത്തനയാത്രക്ക് കോതമംഗലത്ത് സ്വീകരണം നൽകി
