കോതമംഗലം:ഡോ. കമല്‍ എച്ച് മുഹമ്മദിന്റെ ‘മുള്ളും നുള്ളും ഫോര്‍ ചില്‍ഡ്രന്‍’ എന്ന പ്രചോദനാത്മക പുസ്തകം ബിജെപി കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ എംപിയുമായ പ്രദീപ് ഗാന്ധി, ഇന്ത്യന്‍ ഗവ. ദേശീയ വിദ്യാഭ്യാസ ഫോറം ജോയിന്റ് സെക്രട്ടറി ഡോ. ഗീതാഞ്ജലി മുഖര്‍ജിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നാഷണല്‍ എജ്യൂക്കേഷന്‍ ഫോറം സംഘടിപ്പിച്ച ഇഡി ടോക്ക് പരിപാടിയിലായിരുന്നു കുട്ടികള്‍ക്കുള്ള ദ്വിഭാഷാ (ഇംഗ്ലീഷ്, മലയാളം) പുസ്തകം പുറത്തിറക്കിയത്. കണ്ണൂര്‍ സ്വദേശിയായ കമല്‍ ഇപ്പോള്‍ നേര്യമംഗലം തലക്കോടാണ് താമസിക്കുന്നത്. കമലിന്റെ ആത്മകഥയായ ഡെയറിംഗ് പ്രിന്‍സ് എന്ന ഇംഗ്ലീഷ് പതിപ്പിനും അതിന്റെ മലയാളം പതിപ്പായ ധീരനായ രാജകുമാരന്‍ എന്നിവക്ക് ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, സത്യജിത് റേ പുരസ്‌കാരം, ജിപി പിള്ള സാഹിത്യ അവാര്‍ഡ് ഉള്‍പ്പെടെ ഇരുപതോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാഷണല്‍ എജ്യൂക്കേഷന്‍ ഫോറത്തിന്റെ ദേശീയ ചീഫ് കോര്‍ഡിനേറ്ററായി ഡോ. കമല്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.ക്യാപ്ഷന്‍… ‘മുള്ളും നുള്ളും ഫോര്‍ ചില്‍ഡ്രന്‍’ എന്ന പ്രചോദനാത്മക പുസ്തകം പ്രദീപ് ഗാന്ധി, ഡോ. ഗീതാഞ്ജലി മുഖര്‍ജി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.
‘മുള്ളും നുള്ളും ഫോര്‍ ചില്‍ഡ്രന്‍’ പ്രകാശനം ചെയ്തു
