പ്രേം നസീർ സുഹൃത് സമിതി കൊല്ലം ചാപ്റ്റർ ഒരുക്കുന്ന ഓണനിലാവ് 2025 മെഗാ ഷോയുടെ ലോഗോ പ്രകാശനം നടൻ എം. മുകേഷ് എം.എൽ.എ. നിർവഹിക്കുന്നു. സംഘടനാ ഭാരവാഹികൾ സമീപം

പ്രസിദ്ധീകരണം:മലയാള സിനിമയുടെ വളർച്ചക്ക് പ്രേം നസീറിൻ്റെ സംഭാവന മറക്കരുത് – നടൻ മുകേഷ് എം.എൽ.എ.കൊല്ലം : ലോക ചലച്ചിത്ര വാണിജ്യ രംഗത്ത് മലയാള സിനിമയെ പരിചയപ്പെടുത്തിയത് നാം ഇന്നും ആരാധിക്കുന്ന പ്രേംനസീറായിരുന്നുവെന്നും അതിലൂടെ ഇന്നത്തെ മലയാള സിനിമ വളർച്ചയുടെ സ്ഥാനമാനങ്ങൾ കൈയ്യടക്കിയെന്നും നടൻ മുകേഷ് എം.എൽ.എ. അഭിപ്രായപ്പെട്ടു.ഒരഭിനേതാവ് എന്തായിരിക്കണമെന്ന് ആ നടനെ കണ്ട് പഠിക്കേണ്ടവർ ഇനിയുമുണ്ടെന്നും പ്രേം നസീർ സുഹൃത് സമിതി കൊല്ലം ചാപ്റ്റർ ഒരുക്കുന്ന ഓണനിലാവ് 2025 ൻ്റെ ലോഗോ പ്രകാശനം വെസ്റ്റ് ഹിൽ മുളങ്കാടകം ഗവ:ഹൈസ്കൂളിൽ നിർവഹിച്ച് മുകേഷ് പറഞ്ഞു. ജില്ലാ സെക്രട്ടറി ദിലീപ് റെയ്മണ്ട് , മറ്റ് ഭാരവാഹികളായ മേരി സിന്ധ്യ ,ബാബു ജോർജ്, സുജാ മധു, ഷംഷാദ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു. സെപ്തംബർ 13 നാണ് ഓണനിലാവ് മെഗാ ഷോ കൊല്ലത്ത് ഒരുക്കുന്നത്. ഇതോടനുമ്പന്ധിച്ച് വിവിധ വിഭാഗങ്ങളിലായി ആഗസ്റ്റ് 22, 23 തീയതികളിൽ പ്രേംനസീർ കരാക്കോ ഗാനാലാപന മൽസരം കൊല്ലത്ത് സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *