കൊല്ലം: പത്തനാപുരത്ത് സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പോത്തുകൽ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെൻറ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് ആയിരുന്നു മരിച്ച ടോണി. ടോണി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഗെയിമുകൾ കളിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി.
സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
