സന്ദര്‍ശകര്‍ക്ക് വന്‍ ഇളവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ കൊച്ചി-മുസിരിസ് ബിനാലെ വേദികളിലെ സന്ദർശനം സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി മുതലാണ് ഇത് നടപ്പില്‍ വരുക.വിദ്യാർത്ഥികൾ, പ്രദേശവാസികള്‍, സാധാരണക്കാർ തുടങ്ങിയവര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാരൂപങ്ങൾ ആസ്വദിക്കാൻ തീരുമാനം സഹായകമാകും. എല്ലാവരെയും ഉൾക്കൊള്ളുന്നതും പൊതുജനങ്ങളിലേക്ക് കലയെ എത്തിക്കുന്നതുമായ ബിനാലെയുടെ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *