തിരുവനന്തപുരം ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു. ബാംഗ്ലൂർ ചിന്ന സാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്നു മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റാൻ ആണ് നീക്കം. ഐപിഎൽ കിരീടം നേടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ആഘോഷ പരിപാടികിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ മാറ്റുന്നത്. ഈ മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് നീക്കം. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ചിന്ന സ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ പൂർണമായും തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കിൽ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാവും. സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യം മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. ഒക്ടോബർ മൂന്നിനുള്ള ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് ഒക്ടോബർ 26 നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് പോരാട്ടത്തിന് തിരുവനന്തപുരം വേദിയാകും .ഒക്ടോബർ 30ന് രണ്ടാം സെമിഫൈനൽ ബാംഗ്ലൂരിൽ നിശ്ചയിച്ച ഈ മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നേക്കും .ഇന്ത്യ, ഇംഗ്ലണ്ട് ,ന്യൂസിലൻഡ് ,ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ,പാക്കിസ്ഥാൻ ,ബംഗ്ലാദേശ് ഓസ്ട്രേലിയ, ടീമുകളാണ് വനിതാ ലോകകപ്പിൽ മത്സരിക്കുന്നത്. പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക .
വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു.
