ചെന്നൈ: കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതായി. കാണാതായി മൂന്നാം നാളാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശിയായ 21-കാരനായ നന്ദകുമാറാണ് മരിച്ചത്.കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു മരിച്ച നന്ദകുമാർ. കോയമ്പത്തൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് 10 പേരടങ്ങിയ സംഘത്തിനൊപ്പമാണ് നന്ദകുമാർ എത്തിയത്. അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ നന്ദകുമാർ ശക്തമായ ഒഴുക്കിൽപ്പെട്ടത്.
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
