വാഗമണ്ണിൽ പുതിയ പോലിസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

പീരുമേട്:വാഗമണ്ണിൽ പുതിയ പോലിസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായിഉത്ഘാടനം ചെയ്തു.കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ മാറ്റങ്ങള്‍ . പോലീസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന പഴയ സങ്കല്‍പ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ കസേരയുണ്ട്, സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുണ്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മൂന്ന് നിലകളിലായാണ് വാഗമണ്‍ പോലീസ് സ്റ്റേഷൻ പണിതുയര്‍ത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോര്‍ഡ് റൂം, മൂന്ന് ലോക്കപ്പുകള്‍, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉള്‍പ്പെടെ 23 റൂമുകളും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാഗമണ്‍ | പോലീസ് സ്റ്റേഷന് 1.99 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.വാഗമണ്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടന സമ്മേളനത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏലപ്പാറ പഞ്ചായത്ത്പ്രസിഡൻ്റ് മറിയാമ്മ തോമസ്,ജില്ലാ പഞ്ചായത്ത് അംഗം കെ. റ്റി. ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രദീപ്,പഞ്ചായത്ത് അംഗം പ്രദീപ് കുമാർ,പീരുമേട് ഡി.വൈ. എസ്. പി വിശാൽ ജോൺസൺ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *