രണ്ട് അടിപാതകളും അനിവാര്യം-വി.പി. ജോർജ്ജ്

വരാപ്പുഴ:ദേശീയ പാത 66 കൂനമ്മാവ് പള്ളിക്കടവ് റോഡിലുംചെമ്മായം റോഡിലും അടിപ്പാതകൾ നിർമ്മിക്കാമെന്ന് ദേശീയപാത അതോറിറ്റി രേഖാ മൂലം നൽകിയ ഉറപ്പ് ലംഘിച്ചതിൽ പ്രതിഷേധിച്ച് നടന്നുവരുന്ന റിലെ സത്യാഗ്രഹത്തിന്റെ.രണ്ടാം ഘട്ടം ( 260-ാം ദിവസം) ഐ എൻ ടി യു സി അഖിലന്ത്യ കൗൺസിൽ അംഗം വി.പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വത്തിക്കാനായ കുനമ്മാവിൽ വാഗ്ദാനം നൽകിയ രണ്ട് അടിപാതകളും വേണമെന്ന ജനകീയ ആവശ്യം അംഗീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോടാവശ്യപ്പെട്ടു. കൂനമ്മാവ് പള്ളിക്കടവിൽ ഉറപ്പു നൽകിയ അടിപ്പാത അനുവദിക്കും വരെ സമരം തുടരുമെന്നും വി.പി. ജോർജ് പറഞ്ഞു. സെൻ്റ് ഫിലോമീനാസ് പള്ളി വികാരി മോൻസിഞ്ഞോർ സെബാസ്റ്റ്യൻ ലുയീസ് അദ്ധ്യക്ഷം വഹിച്ചു. കെ എൽ സി എ സംസ്ഥാന സെക്രട്ടറി ബിജു ജോസി മുഖ്യ പ്രഭാഷണം നടത്തി. സമര സമിതി വൈസ് ചെയർമാൻ ജസ്റ്റിൻ ഇലഞ്ഞിക്കൽ സ്വാഗതവും കേന്ദ്ര സമിതി അംഗം ജോൺസൻ പുളിക്കൽ നന്ദിയും പറഞ്ഞു. കൂനമ്മാവ് സെൻ്റ് ഫിലോമീനാസ് പള്ളിക്കു മുൻപിലുള്ള സമര പന്തലിൽ നടന്ന സത്യാഗ്രഹ ചടങ്ങിൽ, കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് പള്ളി സഹ വികാരിമാരായ ഫാദർ.സിനു ക്ലീറ്റസ്, ഫാദർ. തോംസൺ ഒളാട്ടുപ്പുറത്ത്, സമരസമിതി ചെയർമാൻ തമ്പി മേനാ ച്ചേരി, കോർകമ്മിറ്റി സെക്രട്ടറി ടോമി ചന്ദനപറമ്പിൽ, ഇടവക കേന്ദ്ര സമിതി ലീഡർ ജെറി ചെറിയകടവിൽ, പാരീഷ് കൗൺസിൽ വൈസ് പ്രസിഡൻ്റ് രാജു മുക്കത്ത്, കേന്ദ്രസമിതി അംഗങ്ങളായ ജോർജ് കണശ്ശേരി, റോ ബിജു,സമരസമിതി വൈസ് ചെയർമാൻ മാത്തപ്പൻ കാനപ്പിള്ളി,സമരസമിതി കോർ കമ്മിറ്റി അംഗങ്ങളാ യ ജോപ്പൻ മുല്ലൂർ, ജിബു കാരിക്കാശ്ശേരി, ജോസഫ് കളത്തിപറമ്പിൽ, ബ്രദർ അമൽ, വി ജി. സുരേഷ്,മേരി ബിന്തോഷ്, പ്രൊ. ഷൈൻ ജോബ്,ബാബു അന്തിക്കാട്ട്, ഷിൽമ മാത്യൂസ്, വി ടി ജോർജ്, നെൽസൺ ഇലഞ്ഞിക്കൽ, ജോസ് ലോറൻസ്, ഫ്രാൻസിസ് സേവിയർ, ജോസി മാളോത്ത്, ജോസഫ് പാലത്തിങ്കൾ, എന്നിവർ സംസാരിച്ചു.ഗ്രെസി വാഴപ്പിള്ളി പ്രാർത്ഥനഗാ നം ആലപിച്ചു.കൂനമ്മാവ് സെൻ്റ് ഫിലോമിനാന് പള്ളിയുടെ മുൻവശത്തുള്ള സമരപന്തലിൽ എല്ലാദിവസവും 6.30ന് സത്യാഗ്രഹ സമരം ഉണ്ടായിരിക്കുമെന്നു കോർകമ്മറ്റി സെക്രട്ടറി ടോമി ചന്ദന പറമ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *