തിരുവനന്തപുരം: ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം നടപ്പാക്കുന്നത്.വീഴ്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികള്‍. പരിഷ്‌കരണം സംബന്ധിച്ച് കമ്മിഷനില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. പുതുക്കലിന് മാര്‍ഗരേഖയിറക്കും.
വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും
