വിഴിഞ്ഞം / പൂവ്വാർ : പ്രാദേശിക കഥകളിലൂടെയും അനുഭവങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും ആശയവിനിമയ സംവാദങ്ങളിലൂടെയും ലളിതമായ മലയാള ഭാഷയിൽ നടത്തപ്പെട്ട “നന്മകൾ തേടുന്ന ബാല്യം” ശില്പശാല കുട്ടികൾക്ക്പഠനത്തെ വ്യത്യസ്തമായി അനുഭവിക്കാനുള്ള അവസരമായി. വൈറ്റൽ ഫോർ ഇന്ത്യ (VITAL For India) യുടെ സഹകരണത്തോടെ ശാന്തിഗ്രാം കാവൽ പ്ലസ് പ്രൊജക്ട് ടീം കോട്ടുകാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചൊവ്വര എം.വി.യു.പി. സ്കൂൾ, വെങ്ങാനൂർ വി. പി. എസ് മലങ്കര ഹയർ സെക്കണ്ടറിഎന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി 28, 29 തീയതികളിലായി മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ശില്പശാലകൾ സംഘടിപ്പിച്ചു.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ കുട്ടികളിലേയ്ക്ക് ആഴത്തിൽ എത്തിക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം.ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും നേരിൽ പറഞ്ഞുള്ള ക്ലാസുകൾക്കു പകരം കുട്ടികളിലവ കഥ, ചോദ്യങ്ങൾ, ഗ്രൂപ്പുചർച്ച, സംവാദം എന്നിവയിലൂടെ എത്തിച്ചു. ഒപ്പം കുട്ടികളിലെ കുടുംബം, വിദ്യാലയം, സമൂഹം എന്നിവയോടുള്ള കാഴ്ചപ്പാടും സമീപനങ്ങളും മനസ്സിലാക്കുന്നതിനുള്ള തുറന്ന ചർച്ചകളും മനസ്സിലാക്കലുകളും നടത്തി. കുട്ടികളുടെ ചിന്താശേഷി, പ്രതികരണശേഷി മാനസികമായ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിവ ശില്പശാലയുടെ പ്രധാന ഘടകങ്ങളും ആകർഷണവുമായിരുന്നു.കാഞ്ഞങ്ങാട് ആനന്ദാശ്രമം വെറ്റൽ ഫോർ ഇന്ത്യാ (VITAL For India) പ്രൊജക്ട് കോർഡിനേറ്റർ സി. ശ്രീധരൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.കോട്ടുകാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീജ ശ്രീധർ, നാഷണൽ സർവ്വീസ് സ്കീം കോർഡിനേറ്റർ ജിഷ, മാധവ വിലാസം യു.പി.സ്കൂൾ പ്രിൻസിപ്പൽ എസ്. ആർ. ഷിജി, വെങ്ങാനൂർ വി.പി. എസ്. മലങ്കര ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലൂസിയ, എസ്. പി. സി കോർഡിനേറ്റർ ജയശ്രീ, ശാന്തിഗ്രാം കാവൽ പ്ലസ് സി.എൻ.സി.പി. കേസ് വർക്കർ യതിൻ വി എം, കോ-ഓർഡിനേറ്റർ ശോണിക വി, സി.എസ്.എ. കേസ് വർക്കർ അഷിത എസ് എം, ഡയറക്ടർ എൽ. പങ്കജാക്ഷൻ, ജോയിൻ്റ് ഡയറക്ടർ ജി.എസ്. ശാന്തമ്മ എന്നിവർ സംസാരിച്ചു.നന്മകൾ തേടുന്ന ബാല്യം: ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് (ToT)ശാന്തിഗ്രാമിൻ്റെ 38-ാം വാർഷികത്തോടനുബന്ധിച്ച്നന്മകൾ തേടുന്ന ബാല്യം ശില്പശാല കൂടുതൽ സ്കൂളുകളിൽ സംഘടിപ്പിക്കും. ആയതിനായി അദ്ധ്യാപകർക്കും കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർക്കും വേണ്ടി സെപ്റ്റംബർ മാസത്തിൽ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് (TOT) സംഘടിപ്പിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:ഫോൺ: 8281225125, 7594015759, 8089247534 പങ്കജാക്ഷൻ എൽ ഡയറക്ടർ, ശാന്തിഗ്രാംഫോൺ: 9072302707www.santhigram.org
വിദ്യാർത്ഥികളിൽ നന്മകൾ വളർത്താൻ ശില്പശാല
