തലയോലപ്പറമ്പ് :യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി തലയോലപ്പറമ്പ് കെ. ആർ ഓഡിറ്റോറിയത്തിൽ ചെയർമാൻ പോൾസൺ ജോസഫിൻ്റെ അധ്യക്ഷതയിൽ നടത്തിയ യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണം മോഷ്ടിച്ചതിന് റിമാൻ്റിലായി ജയിലിൽ കിടക്കുന്ന സി.പി.എം ൻ്റെ നേതാക്കൾക്കെതിരെ നടപടി എടുക്കാൻ കഴിയാത്തത് പാർട്ടി അവരെ ഭയക്കുന്നതു കൊണ്ടാണെന്നും,അവർ വായതുറന്നാൽ സി.പി.എംമന്ത്രിമാർ കൂടി ജയിലിലാകു മെന്നും അദ്ദേഹം പറഞ്ഞു. വൈക്കം നിയോജക മണ്ഡലം കമ്മറ്റി തലയോലപ്പറമ്പ് കെ. ആർ ഓഡിറ്റോറിയത്തിൽ ചെയർമാൻ പോൾസൺ ജോസഫിൻ്റെ അധ്യക്ഷതയിൽ നടത്തിയ യു.ഡി.എഫ് പ്രവർത്തക കൺവെൻഷനിൽ പാർലമെൻ്റ് അംഗം അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എം. പി., മഹിളാ കോൺഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തർ എം പി, മോൻസ് ജോസഫ് എം എൽ എ , കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ, ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, യു.ഡി.എഫ്
സംസ്ഥാനത്തിൻ്റെ കടം ആറ് ലക്ഷം കോടിയിലേക്ക് അടുക്കുകയാണ് -ആശുപത്രികളിൽ പോലും മരുന്നില്ലാത്ത അവസ്ഥയാണ് ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം – വി.ഡി. സതീശൻ
