വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കർഷക ദിനാഘോഷം മുറവൻ തുരുത്ത് കൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് ബഹു.പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ MLA ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കമല സദാനന്ദൻ മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എസ് സനീഷും ജില്ലാ പഞ്ചായത്ത് മെമ്പർ എ എസ് അനിൽകുമാറും ചേർന്ന് മികച്ച കർഷകരെ ആദരിച്ചു. കെ കെ ജമാലു, വർഗീസ് വി എൽ, സിന്ധു ഉല്ലാസ്, എം എ ശിവൻ, ശ്രേയ ടി ജെ, ഷൈന ബിജു, സി എൻ രാധാകൃഷ്ണൻ, പ്രീത രാജീവ്, ടി എസ് സരീഷ്, എസ് എൻ എം എച്ച് എസ് എസ് മൂത്തകുന്നം, സഞ്ജീവനി സംഘകൃഷി ഗ്രൂപ്പ്, തമ്പി വി എ, സോണിയ ആന്റണി തുടങ്ങിയ കർഷകരെ ചടങ്ങിൽ ആദരിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് സന്തോഷ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാബു തമ്പുരാട്ടി, വടക്കേക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്സൺ മിനി വർഗീസ് മണിയാറ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലൈജു ജോസഫ്, വാർഡ് മെമ്പർ മാരായ ഷാരി ടി കെ, ബാങ്ക് പ്രസിഡന്റ് മാരായ റഷീദ്, പി പി ജോയ്, ഇ പി തമ്പി, ജോർജ് തച്ചിലെത്ത്, കർഷക സംഘം പ്രതിനിധി ഒ ബി സോമൻ, കിസാൻ സഭ പ്രതിനിധി ടി പി കൃഷ്ണൻ, കർഷക കോൺഗ്രസ് പ്രതിനിധി എ എസ് രാധാകൃഷ്ണൻ,സി ഡി എസ് ചെയർപേഴ്സൺ ചിത്രലേഖ ബാബു,കൃഷി ഓഫീസർ പ്രതിഭ എസ് എസ് ,കൃഷി അസിസ്റ്റൻ്റ് ശ്രീന കെ ആർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ മാരായ പി കെ ഉണ്ണികൃഷ്ണൻ, സൈബസജീവ്, സുമ ശ്രീനിവാസൻ, കുമാരി നിഖിത ജോബി, മിനി ഉദയൻ, മായാദേവി, സിന്ധു മനോജ്, അജിത ഷണ്മുഖൻ, പഞ്ചായത്ത് സെക്രട്ടറി അജിത എ കെ, കാർഷിക വികസന സമിതി അംഗങ്ങൾ, ബാങ്ക് പ്രതിനിധികൾ, കർഷകർ, കർമ്മസേന അംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
കർഷക ദിനം 2025
