വൈക്കം : ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പട്ടാര്യ സമാജത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈക്കത്തപ്പന് പ്രത്യേക പൂജകളും ഊട്ട് പുരമാളികയില് പ്രാതലും നടത്തി. പ്രാതലിനുള്ള അരിയളക്കല്‍ ശനിയാഴ്ച വൈകിട്ട് ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ ദേവസ്വം കലവറയില്‍ നടത്തി. പ്രസിഡന്റ് മോഹനന് പുതുശ്ശേരി, സെക്രട്ടറി എം. വി. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അരിയളക്കല്‍ ചടങ്ങ് നടത്തിയത്. ദേവസ്വം അധികാരികളും, മുട്ടസ്സ് മന നമ്പൂതിരിയും ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 11.30 ന് മാന്യസ്ഥാനത്ത് വൈക്കത്തപ്പനെ സങ്കല്‍പ്പിച്ച് ഇലയിട്ട് വിഭവങ്ങള്‍ വിളംമ്പിയ ശേഷമാണ് ഊട്ടുപുരയില്‍ പ്രാതല്‍ വിളംമ്പിയത്. നിരവധി ഭക്തര്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ രാജഭരണകാലം മുതല്‍ ശിവരാത്രി നാളില്‍ പട്ടാര്യ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പൗരാണികമായ ആചാരമാണ് പ്രാതല്‍ വഴിപാടും ക്ഷേത്രത്തിലെ ചടങ്ങുകളും.
വൈക്കം ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം : പട്ടാര്യ സമാജം വൈക്കത്തപ്പന് പൂജകളും പ്രാതലും നടത്തി
