വീണ്ടും കഴിവ് തെളിയിച്ച് തെരേസ്യൻ മിടുക്കികൾ

വൈക്കം : സബ്ജില്ല കായികമേളയിൽ അത്‌ലറ്റിക്സ് ഗേൾസ് വിഭാഗത്തിൽ സെന്റ് ലിറ്റിൽ തെരേസാസിന് ഓവറോൾ കിരീടം. വൈക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ദീപ കെ. സി സ്കൂളിന് ട്രോഫി നൽകി. കായിക മികവിൽ വൈക്കത്തെ പ്രമുഖ വിദ്യാലയമാണ് സെന്റ് ലിറ്റിൽ തെരേസാസ് . ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഇവിടുത്തെ പെൺകുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്. കായികാധ്യാപിക മിനി.സി.ജി. കുട്ടികൾക്ക് പരിശീലനം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *