വൈക്കം: തവണ ക്കടവ് ജലപാതയിൽ സർവ്വീസ് നടത്തുന്നതിന് പുതിയ ഇരട്ട എൻജിനുള്ള കറ്റ മറൈൻ ബോട്ട് അനുവദിച്ചു. സർവ്വീസ് നടത്തിക്കൊണ്ടിരുന്ന പഴയ തടി ബോട്ട് എ90നുപകരമായിട്ടാണ് പുതിയ ബോട്ടനുവദിച്ചത്. എറണാകുളത്തെ യാഡിൽ നിന്നാണ് പുതിയേ ബോട്ട് വൈക്കത്ത് എത്തിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ ബോട്ട് സർവ്വീസ് ആരംഭിച്ചു.യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സമയ ലാഭവും ലഭിക്കും. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ളതാണ് പുതിയ ബോട്ട്. പുതിയ കറ്റമറൈൻ ബോട്ടിൽ 75 സീറ്റുകളുണ്ട്. ഈ ബോട്ടിന് ഇരട്ട എൻജിനുകളാണുള്ളത്. ആകൃതിയിൽ സോളാർ ബോട്ടിനെ പോലെ തോന്നുമെങ്കിലും ഡീസൽ എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്.രണ്ട് എൻജിനുകൾ ഉള്ളതിനാൽ സർവ്വീസ് നടത്തുമ്പോൾ ഒരെഞ്ചിന് എന്തെങ്കിലും തകരാർ സംഭവിച്ചാലും പ്രവർത്തിക്കുന്ന മറ്റേ എൻജിൻ ഉപയോഗിച്ച് യാത്രക്കാരെ കരയിൽ എത്തിക്കാൻ കഴിയും.നിലവിൽ സോളാർ ബോട്ടുൾപ്പെടെ 4 ബോട്ടുകളാണ് വൈക്കത്തുള്ളത്.പഴയ A90 തടി ബോട്ട് ഇനി സർവ്വീസ് നടത്താൻ കഴിയാത്ത രീതിയിൽ പഴക്കമുള്ളതാണ് ഇതോടുകൂടി ഈ ബോട്ട് ഇനി സർവ്വീസ് നടത്താൻ ഉപയോഗിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
വൈക്കം തവണക്കടവ് സർവ്വീസ് നടത്താൻ പുതിയബോട്ട്
