വൈക്കം: വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് എയ്സ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രകരായ രണ്ട് യുവാക്കൾക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ലിങ്ക് റോഡിന് സമീപമാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരായ വല്ലകം സ്വദേശി ഗുരുദാസ് (20), ഇയാളുടെ സുഹൃത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുരുദാസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
ബൈക്ക് അപകടം ;രണ്ട് യുവാക്കൾക്കു പരിക്ക്
