വൈക്കം:കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഇന്നലെരാവിലെ വൈക്കം ചെമ്മനാകരി ഇൻഡോ – അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്ററിലെ കോൺഫ്രൻസ് ഹാളിൽ ആശുപത്രി ചെയർമാൻ ഡോ. കെ. പരമേശ്വരൻ്റെ അധ്യക്ഷതയിലാണ് വർണാഭമായ ജന്മദിന ആഘോഷം നടന്നത്. ആശുപത്രി ഡയറക്ർ അഡ്വ. പി.കെ.ഹരികുമാറും ആശുപത്രി ചെയർമാൻ ഡോ. കെ.പരമേശ്വരനും ചേർന്ന് ബർത്ത് ഡേ കേക്കു മുറിച്ചു ഡോ. കുമാർ ബാഹുലേയന് പകർന്നു നൽകി ജന്മദിന ആശംസകൾ നേർന്നു. സമൂഹത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾക്കായി തൻ്റെ കഴിവും സമ്പാദ്യവും വിനിയോഗിച്ച ത്യാഗസുരഭിലമായ ജീവിതമാണ് ഡോ. കുമാർബാഹുലേയൻേറതെന്ന് അഡ്വ. പി.കെ. ഹരികുമാർ അനുസ്മരിച്ചു. ആശുപത്രിയിലെ ജീവനക്കാർക്കും രോഹികൾക്കും കൂട്ടിരിപ്പുകാർക്കും ലഡു, കേക്ക്, പായസം എന്നിവ വിതരണം ചെയ്തു. മാനേജിംഗ് ഡയറക്ടർ ഡോ. ജാസർമുഹമ്മദ് ഇക്ബാൽ, ബിസിഎഫ് കൊളജ് ഡയറക്ടർ എം.എം.വർഗീസ്, ബി സി എഫ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ.നിഷവിൽസൺ, ബിസി എഫ് ഫിസിയോതെറാപ്പി കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എസ്. സരദ്,നഴ്സിംഗ് സൂപ്രണ്ട് ജാനി സെബാസ്റ്റ്യൻ, ഡയറക്ടർ പി.കമലാസനൻ തുടങ്ങിയവർ പ്രസംഗിച്ചു.ഉദയനാപുരത്തെ അക്കരപ്പാടമെന്ന അവികസിത പ്രദേശത്തെ സാധാരണ കുടുംബത്തിൽ 1925 മാർച്ച് അഞ്ചിന് കളത്തിൽ കുമാരൻ – ജാനകി ദമ്പതികളുടെ മകനായി ജനിച്ച ഡോ.കുമാർബാഹുലേയൻ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് ലോകമറിയുന്ന ന്യൂറോ സർജനായി മാറിയത്.കുട്ടിക്കാലത്ത് രണ്ടു സഹോദരങ്ങൾ ചികിൽസ കിട്ടാതെ മരിച്ചതിന്റെ തീരാനോവാണ് അവികസിത പ്രദേശമായ ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്റർ സ്ഥാപിക്കാൻ ഡോ. ബാഹുലേയനെ പ്രേരിപ്പിച്ചത്.ഫോട്ടോ: ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്റർ സ്ഥാപകൻ ഡോ. കുമാർ ബാഹുലേയൻെറ നൂറാം ജന്മദിന ആഘോഷത്തിൻ്റ ഭാഗമായി ആശുപത്രി ഡയറക്ർ അഡ്വ. പി.കെ.ഹരികുമാറും ആശുപത്രി ചെയർമാൻ ഡോ. കെ.പരമേശ്വരനും ചേർന്ന് ബർത്ത് ഡേ കേക്കു മുറിച്ചു ഡോ. കുമാർ ബാഹുലേയന് പകർന്നു നൽകി ജന്മദിന ആശംസകൾ നേരുന്നു
ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു
