ബിഷപ്പ് ഡൊമിനിക് കൊക്കാട്ട് അന്തരിച്ചു

വൈക്കം: ഉത്തർപ്രദേശിലെ ഗോരഖ്പൂർ സീറോ-മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ ഡൊമിനിക് കൊക്കാട്ട്, സി.എസ്.ടി. (93) ഗോരഖ്പൂരിലെ ഫാത്തിമ ആശുപത്രിയിൽ വച്ച് അന്തരിച്ചു. സംസ്കാരചടങ്ങുകൾ 27-ാം തീയതി ചൊവ്വാഴ്ച 2.30 pm ന് ഗോരഖ്പൂരിലെ സെൻ്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.വൈക്കം സെൻ്റ് ജോസഫ് ഫൊറോനപ്പള്ളി കോക്കാട്ട് കുടുംബാംഗമാണ് ഇദ്ദേഹം .1984 മുതൽ 2006 വരെ 22 വർഷം ഗോരഖ്പൂരിന്റെ ബിഷപ്പായി സേവനമനുഷ്ഠിച്ചു.1932 ഫെബ്രുവരി 23 ന് വൈക്കത്ത് ജനിച്ച അദ്ദേഹം 1953 ൽ ലിറ്റിൽ ഫ്ലവർ സഭയിൽ അംഗമായി, ഡൊമിനിക് എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കയിലെ കാണ്ടിയിലും പൂനെയിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സെമിനാരി രൂപീകരണവും ദൈവശാസ്ത്ര പഠനവും. 1960 ഒക്ടോബർ 4 ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.ആലുവായിലെ സി.എസ്.ടി. ഫിലോസഫിക്കൽ സെമിനാരിയുടെ വൈസ് റെക്ടർ; ആലുവായിലെ ടെക്നിക്കൽ സ്കൂളിന്റെ പ്രിൻസിപ്പൽ; പഞ്ചാബിലെ സി.എസ്.ടി. മിഷന്റെ മിഷൻ സുപ്പീരിയർ തുടങ്ങി വിവിധ പദവികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു.1978 മുതൽ 1982 വരെ അദ്ദേഹം സി.ബി.സി.ഐ.യുടെ അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു. 1984 ഒക്ടോബർ 4 ന്, പുതുതായി സ്ഥാപിതമായ ഗോരഖ്പൂർ രൂപതയുടെ ആദ്യത്തെ ബിഷപ്പായി അദ്ദേഹം നിയമിതനായി,കാനഡയിലെ കോഡി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമ നേടി. 1988 ൽ അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് ദി ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് (എൽഎസ്ടി) സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *