വൈക്കം : പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്. എന്‍. ഡി. പി. ശാഖായോഗത്തിന്റെ പഴുതുവള്ളില്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായി നടത്തിയ ദേശതാലപ്പൊലി ആകര്‍ഷകമായി. ചൊവ്വാഴ്ച വൈകിട്ട് ചേരിക്കല്‍ അരിമ്പുകാവ് ദേവീ ക്ഷേത്രത്തില്‍ നിന്നാണ് ദേശതാലപ്പൊലി പഴുതുവള്ളില്‍ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടത്. അലങ്കൃതമായ രഥത്തിലാണ് ദേവീ വിഗ്രഹം എഴുന്നള്ളിച്ചത്. ക്ഷേത്രം പ്രസിഡന്റ് സത്യന് രാഘവന്, സെക്രട്ടറി വി. ആര്. അഖില്‍, വൈസ് പ്രസിഡന്റ് മനോജ് പൂത്തേയ്ത്ത്, വനിതാ സംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമാ ബാബു, വൈസ് പ്രസിഡന്റ് കുമാരി വേലപ്പന്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ. എം. രാധാകൃഷ്ണന്, സെക്രട്ടറി എം. എസ്. സൂരജ്, വൈസ് പ്രസിഡന്റ് ആര്. കെ. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്കി.ചിത്രവിവരണം പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭഗമായി ചൊവ്വാഴ്ച വൈകിട്ട് നടത്തിയ ദേശതാലപ്പൊലി അരിമ്പുകാവ് ദേവിക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.
പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലേയ്ക്ക് ദേശതാലപ്പൊലി
