വൈക്കം : വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 76 -ാം മത് വാര്‍ഷികാഘോഷവും അധ്യാപക – രക്ഷകര്‍ത്താ ദിനാചരണവും വിരമുക്കുന്ന അധ്യാപകര്‍ക്കുള്ള യാത്ര അയപ്പ് സമ്മേളനവും നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജരും വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളി വികാരിയുമായ ഫാദര്‍ ഡോ: ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സീമ സുധീര്‍, പ്രിന്‍സിപ്പല്‍ സില്‍വി തോമസ്, പി. ടി. എ. പ്രസിഡന്റ് എന്‍. സി. തോമസ്, സ്റ്റാഫ് പ്രതിനിധി ജോമിമോള്‍ ജോസഫ്, ശ്രിയ ശ്രീകാന്ത്, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രിയ ഹരി എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ മിനി അഗസ്റ്റിന്‍, എലിസബത്ത് ജോര്‍ജ്ജ്, രേഷ്മാ പി. ചാക്കോ, ഓഫീസ് സ്റ്റാഫ് അംഗം ജെ. ആനി എന്നിവര്‍ക്ക് സമ്മേളനം യാത്ര അയപ്പ് നല്‍കി.ചിത്രവിവരണം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 76-ാം മത് വാര്‍ഷികവും അധ്യാപക – രക്ഷകര്‍ത്താ ദിനവും യാത്ര അയപ്പ് സമ്മേളനവും നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്യുന്നു.
സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളില്‍ അധ്യാപക രക്ഷകര്‍ത്താ ദിനവും യാത്ര അയപ്പ് സമ്മേളനവും നടത്തി
