കണ്ടെയ്നർ ലോറി ബൈക്കിൽ  ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥ മരിച്ചു

വൈക്കം: ചാലപ്പറമ്പിലെ പമ്പിനു സമീപം ഉണ്ടായ അപകടത്തിൽ കണ്ടെയ്നർലോറി ബൈക്കില്‍ തട്ടി റോഡില്‍ വീണ ഗൃഹനാഥ അതേ കണ്ടെയ്‌നര്‍ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി മരിച്ചു. തലയോലപ്പറമ്പ്ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയും പാലാങ്കടവ്അടിയത്തുള്ള ഉഴുത്തേൽ ശ്രീനാരായണവിലാസത്തില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശ പ്രമോദ്(50) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വൈക്കം- തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പ് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പ്രമോദും ആശയും ബൈക്കില്‍ വൈക്കത്തേക്ക് വരികയായിരുന്നു.പിന്നാലെഎത്തിയ കണ്ടെയ്‌നര്‍ ലോറിയുടെ ഇടതുവശത്തെ മുന്‍ഭാഗം ബൈക്കില്‍ തട്ടിയതിനെത്തുടർന്ന്നിയന്ത്രംവിട്ട ബൈക്ക് മറിഞ്ഞ് പ്രമോദ് ഇടതുവശത്തേക്കും ആശ കണ്ടെയ്‌നര്‍ ലോറിയുടെ അടിയിലേക്കും തെറിച്ചു വീഴുകയായിരുന്നു.ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ടയറുകള്‍ കയറി ഇറങ്ങുകയായിരുന്നു. ആശ തത്ക്ഷണം മരിച്ചു. പ്രമോദിന്റെ കാലിനുംകൈകൾക്കുമാണ് പരിക്കേറ്റത്. പ്രമോദിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തിരുനല്‍വേലിയില്‍ നിന്നും സോളാര്‍ പാനലുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. സ്വാതന്ത്ര്യസമരസേനാനിയും, നിയമസംഭാഗവും ,എസ്എന്‍ഡിപി യോഗത്തിന്റെ സെക്രട്ടറിയുമായിരുന്ന കെ.ആര്‍.നാരായണന്റെ കൊച്ചുമകനാണ് പ്രമോദ്. മക്കള്‍: അഞ്ജന പ്രമോദ് (യു.കെ) ആദര്‍ശ് പ്രമോദ്. എല്‍ഐസി ഏജന്റാണ് മരിച്ച ആശ. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *