പെന്‍ഷന്‍ പരിഷ്‌കരണത്തിന് കമ്മീഷനെ നിയമിക്കണം – കെ. എസ്. എസ്. പി. എ

വൈക്കം ; പെന്‍ഷന്‍ പരിഷ്‌കരണത്തിന് അടിയന്തിരമായി കമ്മീഷനെ നിയമിക്കണമെന്നും, പരിഷ്‌കരണം വൈകിയതിനാല്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുടിശ്ശിഖയായ അഞ്ച് ഗഡു ക്ഷാമാശ്വാസവും ഉടന്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തെക്കെനട സമൂഹം ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ.് സലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ഗിരിജാ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി. കെ. മണിലാല്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഇ. എന്‍ ഹര്‍ഷകുമാര്‍ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. പി. വി. സുരേന്ദ്രന്‍, സെക്രട്ടറി ജഗദീഷ് ഡി. അക്ഷര, ഇടവട്ടം ജയകുമാര്‍, ബി. ഐ. പ്രദീപ് കുമാര്‍, സി. അജയകുമാര്‍, കെ. എല്‍. സരസ്വതിയമ്മ, ഗീത കാലാക്കല്‍, കെ. എസ്. ജയകുമാര്‍, എം. കെ. ശ്രീരാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എന്‍. ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ്)്, കെ.എസ്. ജയകുമാര്‍ (വൈസ് പ്രസിഡന്റ്) ജഗദീഷ് ഡി. അക്ഷര(സെക്രട്ടറി), കെ. പ്രകാശന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.ചിത്രവിവരണം ; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം ടൗണിന്റെ 41-ാമത് വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എസ്. സലിം ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *