ജീവന്‍രക്ഷാ പ്രവര്‍ത്തനം സിലബസ്സിന്റെ ഭാഗമാക്കണം-പി.ജി.എം. നായര്‍ കാരിക്കോട്

വൈക്കം: വിദൃാഭൃാസത്തിന്റെ പ്രാഥമിക തലം മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ തലം വരെയുള്ള സിലബസ്സില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ബ്ബന്ധിത പാഠ്യവിഷയമാക്കണമെന്ന് ശ്രീ മഹാദേവാകോളേജ് ഡയറക്ടര്‍ പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളേജിലെയും ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ത്ഥികള്‍ക്കായി അഗ്‌നിശമന വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ജീവന്‍ രക്ഷാ പരിശീലന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍എസ്എസ്, ആന്റി നര്‍ക്കോട്ടിക്ക് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലന കളരി സംഘടിപ്പിച്ചത്. നൂറ്റി അന്‍പത് പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഫയര്‍ ഫയറ്റ്, സി പി ആര്‍, റോഡ് സുരക്ഷ, ഗാര്‍ഹിക അപകടങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി. അഗ്‌നി ശമന വിഭാഗത്തിലെ ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, ജിതിന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഉദ്ഘാടന യോഗത്തില്‍ മാനിഷ. കെ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ബി. മായ, ബി. മാധുരി ദേവി, എം. സേതു, നീതു സുരേഷ്, മേരി എം ജി മോള്‍, രാംനാഥ് സഫ്ദര്‍, എം.എസ്. ശ്രീജ, ആഷ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *