വൈക്കം: നടേല് ഇടവകയിലെ എസ്.ഡി. സന്യാസ സമൂഹം പ്രവര്‍ത്തനമാരംഭിച്ചിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി.വൈകിട്ട് പളളിയില്‍ കൃതജ്ഞത ബലിയും, ഓഡിറ്റോറിയത്തില്‍ അനുമോദന സമ്മേളനവും നടത്തി. എറണാകുളം-അങ്കമാലി അതിരൂപത മുന്‍ സഹായ മെത്രാന് മാര്‍ തോമസ് ചക്യത്ത് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന പളളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നടേല് പളളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയാമ്പാറ, സന്യാസി സമൂഹം പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ റെയ്സി തളിയന്‍, സിസ്റ്റര്‍ ഹൃദ്യ, സഹ. വികാരി ഫാ. ഷിബു ജോണ്‍ ചാത്തനാട്ട്, ഫാ. ആഞ്ചലോ ചക്കനാട്ട്, സിസ്റ്റര്‍ സൂസി ചോലങ്കേരി, മതര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല്‍ ഗ്രേസ്, ഇടവക പ്രതിനിധി സിസ്റ്റര്‍ ലൈസ കണ്ടത്തില്‍, പാരീഷ് കൗണ്‍സില്‍ അംഗം ജോസ് മാണിക്കത്ത്, ട്രസ്റ്റി തോമസ് പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ സന്യാസസമൂഹത്തിലെ അംഗങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ നൽകികൊണ്ടിരുന്ന സേവനങ്ങളെ എല്ലാവരും എടുത്തു പറഞ്ഞ് ആശംസിച്ചു.ചിത്രവിവരണം- വൈക്കം നടേല് ഇടവകയില്‍ എസ്.ഡി. സന്യാസ സമൂഹം പ്രവര്‍ത്തനമാരംഭിച്ച് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം എറണാകുളം-അങ്കമാലി അതിരൂപത മുന്‍ സഹായ മെത്രാന് മാര്‍ തോമസ് ചക്യത്ത് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
Related Posts
വിമാനത്തിനുള്ളിൽ ചാർജ് ചെയ്യുന്നതിന് പവർ ബാങ്കുകൾക്ക് വിലക്ക്
ഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഫോണുകളോ മറ്റ് ഗാഡ്ജെറ്റുകളോ ചാര്‍ജ് ചെയ്യുന്നതിന് പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിരോധിച്ചു.…
കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കുറച്ചു; രാത്രികാല യാത്ര ദുരിതത്തിൽ
കടുത്തുരുത്തി : കെ എസ് ആർ ടി സി ബസ് സർവ്വീസുകൾ ചുരുക്കിയതിനാൽ യാത്രക്കാർ ദുരിതത്തിൽ. കോട്ടയം – എറണാകുളം റൂട്ടിൽ രാത്രികാല യാത്ര ചെയ്യുന്ന യാത്രക്കാരാണ്…
ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി അജയ് മോഹനനുമായി കൂടിക്കാഴ്ച നടത്തി
ദോഹ : ഖത്തറിൽ ഹൃസ്വ സന്ദർശനാർത്ഥം എത്തിയ കെപിസിസി ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലയിലെ കരുത്തനായ നേതാവുമായ അജയ് മോഹനനുമായി ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ…
