വൈക്കം: ക്ഷേത്രനഗരിയെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാർ നഗരം കീഴടക്കി. താളമേളങ്ങളുടെയുംആരവങ്ങളുടെയും ഉൽസവ ലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടിയത് ദർശിച്ച് ആനന്ദ നിർവൃതി നേടുവാൻ നിരവധി ഭക്തരും ക്ഷേത്ര നഗരിയിലെത്തി. വൈക്കത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയോടെ ആഘോഷിച്ചു.ഗംഗ എന്ന നാമത്തിലുള്ള ശോഭായാത്ര ആറാട്ടുകുളങ്ങര ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു,യമുന എന്ന ശോഭായാത്ര തെക്കെനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു, അയ്യർ കുളങ്ങര, കാളിയമ്മ നട എന്നിവിടങ്ങളിൽ നിന്നും വന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തി.സരസ്വതി എന്ന പേരിലുള്ള ശോഭായാത്ര ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വലിയകവലയിൽ എത്തി.ഗോദാവരി എന്ന നാമത്തിൽ ഉള്ള ശോഭായാത്ര പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പനമ്പുകാട് ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തി.നർമ്മദ എന്ന പേരിലുള്ള ശോഭായാത്ര വടക്കേ നടയിലെ വിശ്വഹിന്ദു പരിക്ഷത്തിന്റെ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.സിന്ധു എന്ന അറിയപ്പെടുന്ന ശോഭായാത്ര ചാല പറമ്പിൽ നിന്നും ആരംഭിച്ച് പുളിഞ്ചുവട് ശോഭായാത്രയുമായി വലിയ കവലയിൽ എത്തി.വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ശോഭായാത്രകൾ വലിയ കവലയിൽ സംഗമിച്ചതോടെ മഹാശോഭായാത്ര ആരംഭിച്ചു.മുൻ പോലിസ് മേധാവി ഡോ.ടി.പി. സെൻകുമാർ മഹാശോഭായാത്ര ഉൽഘാടനം -ചെയ്തു. കെ.എസ്. ആർ.ടി.സി ,ബോട്ട് ജട്ടി , കച്ചേരി കവല, പടിഞ്ഞാറെ നട വഴി വൈക്കം ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ മഹാശോഭായാത്ര സമാപിച്ചു.
വൈക്കം ക്ഷേത്രനഗരി അമ്പാടിയായി. നഗരപാതകൾ രാജ വീഥികളായി.
