വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം നടത്തി

വൈക്കം: ഭാരതീയ ഋഷി പരമ്പരയിലെ സൂര്യ തേജസ്സായ ചട്ടമ്പിസ്വാമികളാണ് കേരള നവോത്ഥാന രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നതെന്ന് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു.വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് യൂണിയന്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി അഖില്‍. ആര്‍. നായര്‍, വനിത യൂണിയന്‍ പ്രസിഡന്റ് കെ. ജയലക്ഷ്മി, സെക്രട്ടറി മീര മോഹന്‍ദാസ്, പി.എസ്. വേണുഗോപാല്‍, എസ്. ജയപ്രകാശ്, പി.എന്‍. രാധാകൃഷ്ണന്‍, എന്‍. മധു, എസ്. പ്രതാപ്, ബി. അനില്‍കുമാര്‍, എസ്. മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാമത് ജയന്തി ആഘോഷം വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഹാളില്‍ യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *