വൈക്കം: വൈക്കത്തു നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിയെ വെച്ചൂർ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായഉദയനാപുരം വൈക്കപ്രയാർ ആദംപള്ളി മനു – ദീപ ദമ്പതികളുടെ മകൻ വല്ലകം സെൻ്റ് മേരീസ് ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കാർത്തിക് മനു 15 നെയാണ് തണ്ണീർമുക്കം ബണ്ടിനോടു ചേർന്ന് കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ചരാവിലെ വെച്ചൂർ ശാസ്തക്കുളം ഭാഗത്തുള്ള അമ്മയുടെ കുടുംബ വീട്ടിൽ നിന്നും സ്കൂളിലേക്ക് കുഞ്ഞമ്മയോടൊപ്പം കാറിൽ ദളവാക്കുളം ബസ് ടെർമിനലിൽ വന്നിറങ്ങിയതാണ്. എന്നാൽ പിന്നീട് കാർത്തിക്കിനെ കാണാതാവുകയായിരുന്നു. സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെത്തുടർന്നാണ് വീട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങിയത്. വൈക്കം പോലീസിൽ മാതാവ് പരാതി നൽകിയത്. കുട്ടി മൊബെൽ ഫോൺ കൊണ്ടു പോയിരുന്നു എങ്കിലും സ്വിച്ച്ഓഫ് ചെയ്ത നിലയിൽ ആയിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ തണ്ണീർമുക്കം ബണ്ടിനു സമീപം കായലരികത്ത് വിദ്യാർത്ഥിയുടെ ബാഗും ചെരുപ്പും കണ്ടെത്തിയത്. സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന നടത്തിയ തെരച്ചിലിൽ ഉച്ചയോടെ കുട്ടിയുടെ മുതദേഹം കണ്ടെത്തി. തുടർന്ന് മുതദ്ദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വിദ്യാർത്ഥി കായലിൽ മരിച്ച നിലയിൽ
