പണം വാങ്ങി ചതിച്ചു; മെസ്സിക്കെതിരെ ഗുരുതര ആരോപണവുമായി വി. അബ്ദുറഹിമാന്‍

മലപ്പുറം: മെസി പണം വാങ്ങി കേരളത്തെ ചതിച്ചുവെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് അവരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പണം നഷ്ടപ്പെട്ടത് സർക്കാരിനല്ല, സ്പോൺസർക്കാണ്. തിരൂരിലെ തെരഞ്ഞെടുപ്പിൽ ഇത് തനിക്കെതിരെ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. കൃത്യമായ കരാറുകൾ ഉണ്ടായിട്ടും അർജന്റീന ഫുട്ബോൾ അസോസിയേഷൻ കാണിച്ചത് വലിയ വഞ്ചനയാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *