ശ്രീനഗര്‍: 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്ഡന് ഉള്‍പ്പെടെ 14 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉടനടി തുറക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തിങ്കളാഴ്ച ഉത്തരവിട്ടു. ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്ഡന്, യൂസ്മാര്‍ഗ്, ദൂദ്പത്രി, കോക്കര്‍നാഗിലെ ദണ്ഡിപോറ പാര്‍ക്ക്, പീര്‍ കി ഗലി, തജിവാസ് ഗ്ലേസിയര്‍ തുടങ്ങി കശ്മീര്‍ ഡിവിഷനിലെ 11 ഇടങ്ങളും ജമ്മു ഡിവിഷനിലെ മൂന്ന് കേന്ദ്രങ്ങളുമാണ് തുറന്നത്.
ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ട കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
