തിരുവനന്തപുരം.. മുഹമ്മദ് നബിയുടെ ദർശനങ്ങളും നിരീക്ഷണങ്ങളും കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമനബയാർ അഭിപ്രായപ്പെട്ടു*. *മുഹമ്മദ് നബിയുടെ ജന്മദിനാചരണം പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഒരു മാസക്കാലം ആചരണത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര പാറശ്ശാല മണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അപ്സര അബ്ദുൽ ഖനി അധ്യക്ഷത വഹിച്ചു* . *ഇമാം അഹമ്മദ് മൗലവി നബിദിന സന്ദേശം നടത്തി. മുഹമ്മദ് ബഷീർ ബാബു,എം എ.ജലീൽ, എ. ഷറഫുദ്ദീൻ, എ. എൽ എം.കാസിം , പത്തുകാണി ഷമീർ , മൂങ്ങോട് ബദർ, കുട്ടമല ഷജീർ തുടങ്ങിയവർ പ്രസംഗിച്ചു*
മുഹമ്മദ് നബിയുടെ ദർശനങ്ങൾക്ക് എന്നും പ്രസക്തി
