ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു..തിങ്കളാഴ്ച രാവിലെ 10.14-ഓടെയായിരുന്നു സംഭവം. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസിൽ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയിൽ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച് പുറത്തേക്ക് വീണത്. വാതില്‍ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ബസ് നിര്‍ത്തി തലയ്ക്ക് പരിക്കേറ്റ നളിനിയെ ജീവനക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
. മൃതദേഹം പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂർപ്പടിയിലുള്ള സുദൃഡം എന്ന ഫൈനാൻസ് സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായിരുന്നു നളിനി.