കൊച്ചി: ആലുവ പാലത്തിന്റെ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ വൈകിയാണ് ഓടികൊണ്ടിരിക്കുന്നു. അതേസമയം പാലക്കാട് ജംഗ്ഷൻ, എറണാകുളം സൗത്ത് മെമു,എറണാകുളം സൗത്ത്, പാലക്കാട് ജംഗ്ഷൻ മെമു എന്നീ രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഗോരക്പൂർ തിരുനവന്തപുരം സെൻട്രൽ ഒരു മണിക്കൂർ 20 മിനിട്ടുകൾ വൈകി പുറപ്പെടുമെന്നാണ് റെയിൽവേയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നത്.
ആലുവ പാലത്തിന്റെ അറ്റകുറ്റപണികളെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി
