തിരുവനന്തപുരം: മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒൻപത് പേർ ആശുപത്രിയിൽ. വെടിവച്ചാൻകോവിൽ, പുതിയതുറ സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെമ്പല്ലി എന്ന മീൻ കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ നാല് പേരും ചികിത്സയിലുള്ളവരിൽ ഉൾപ്പെടുന്നു.
