തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായിരിക്കുന്നത്.ജീന്‍സിനുള്ളില്‍ തുന്നിച്ചേര്‍ത്ത് കടത്തനായിരുന്നു യാത്രക്കാരന്റെ ശ്രമം.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട
