കോവിഡ് വ്യാപനത്തിന് ശേഷം വിശ്വാസികളായ പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയ പാങ്ങോട് മിലിറ്ററി ക്യാമ്പിനുള്ളിലെ തിരുമല ജുമാമസ്ജിദിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാന്റർ തീരുമാനിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ അഡ്വ. എ.എ. റഷീദിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.മിലിറ്ററി ക്യാമ്പിനുള്ളിൽ തന്നെയുള്ള മറ്റ് ദേവാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടും ജുമാമസ്ജിദിൽ മാത്രം അനുവദിക്കാത്തത് പുന: പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.മസ്ജിദിൽ പ്രവേശനവിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ജമാഅത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സുധീർ (പൂഴനാട് സുധീർ ) നൽകിയ പരാതിയിലാണ് നടപടി.കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. അതീവ സുരക്ഷാ മേഖലയിയുള്ള മസ്ജിദിൽ സുരക്ഷാ കാരണങ്ങളാലാണ് പ്രവേശനം നിഷേധിക്കുന്നതെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. മസ്ജിദ് സൈനികർക്ക് വേണ്ടിയുള്ളതാണെന്ന് സ്റ്റേഷൻ കമാന്റർ കമ്മീഷനെ അറിയിച്ചു.
ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടു: പാങ്ങോട് മിലിറ്ററി ക്യാമ്പ്മസ്ജിദിലെ പ്രവേശന വിലക്ക് നീക്കി
