കോവളം :തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം ഹാർബർ വാർഡ് എൽ ഡീ എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉൽഘാടനവും നടന്നു.ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ടി എൻ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ ഉൽഘാടനം ചെയ്തു. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി അനൂപ്, ജനതാ ദൾ എസ് കോവളം മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ്, ഐ എൻ എൽ സംസ്ഥാന കമ്മിറ്റി അംഗം സഫറുള്ള ഖാൻ ഐ എൻ എൽ കോവളം മണ്ഡലം പ്രസിഡന്റ് ഷംനാദ് എം എം യുസുഫ് ഖാൻ, കേരള കോൺഗ്രസ് എം കോവളം മണ്ഡലം പ്രസിഡന്റ് പി വിജയമൂർത്തി, സി പി ഐ എം വിഴിഞ്ഞം എൽ സി സെക്രട്ടറി യൂ സുധീർ, വിഴിഞ്ഞം ഹാർബർ വാർഡ് എൽ ഡി എഫ് സ്ഥാനാർഥി അഫസ സജീന, വിഴിഞ്ഞം എൽ ഡി എഫ് സ്ഥാനാർഥി എൻ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സി പി ഐ കോവളം മണ്ഡലം പ്രതിനിധി നൗഫൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിന് ശേഷം മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ വിഴിഞ്ഞം ഹാർബർ വാർഡ് സ്ഥാനാർഥി അഫസ സജീന, വിഴിഞ്ഞം എൽ ഡി എഫ് സ്ഥാനാർഥി എൻ നൗഷാദ് എന്നിവർക്കൊപ്പം വോട്ട് അഭ്യർത്ഥിച്ചു വിഴിഞ്ഞം ടൗൺഷിപ്പ് മേഖലകളിലെ വിവിധ പ്രാദേശങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം ഹാർബർ വാർഡ് എൽ ഡീ എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉൽഘാടനവും നടന്നു
