മുഖ്യമന്ത്രിയുടെ വിദേശയാത്ര കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം പി.എംഎ സലാം

തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയുരിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ പ്രവാസി ലീഗ് ഏകദിന സത്യാഗ്രഹ സമരം ശ് അധികാരികൾക്ക് താക്കീതായി. കാലത്ത് 10 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം അഞ്ചു മണിക്കാണ്അവസാനിച്ചത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവാസിലീഗ് പ്രവർത്തകന്മാരാണ് ഈ അവകാശ സമരത്തിൽ പങ്കെടുത്തത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി എം എ സലാം ഉദ്ഘാടനം ചെയ്തു. കേരളത്തിലേക്ക് വികസനം കൊണ്ടുവരാൻ ഇരുപത്തി ആറ് തവണ വിദേശത്ത് പര്യടനം നടത്തിയിട്ടും കേരളത്തിന് ലഭിച്ച നേട്ടം വട്ടപൂജ്യം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രസ്താവിച്ചു. സംസ്ഥാന ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രി പര്യടനം നടത്തുന്നത് പക്ഷേ ഒരു രൂപ പോലും തിരിച്ചു കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല വാസ്തവത്തിൽത്തിൽ പ്രവാസികൾ മുഖ്യമന്ത്രിയെബഹിഷ്കരിക്കുകയാണ് ചെയ്യുന്നത് അദ്ദേഹം പറഞ്ഞു വിദേശത്തുനിന്ന് തിരിച്ചുവന്നു പ്രവാസികളുടെ എല്ലാ പ്രശ്നങ്ങളിലും യു ഡി എഫ് ഇടപെടുമെന്നും അടുത്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ അവരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തുമെന്നും സലാം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി ഹാജി സ്വഗതം പറഞ്ഞു. തിരുവനന്തപുരം ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് ബീമാപള്ളി റഷീദ് ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി, ആലപ്പുഴ ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ: എച്ച് ബഷീർ കുട്ടി അഡ്വ: കണിയാപുരം ഹലീം ജി മാഹിൻ അബൂബക്കർ , സലാല കെഎംസിസി പ്രസിഡണ്ട് സലാം പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികളായ കെസി അഹമ്മദ് പി എം എ ജലീൽ ഉമയനല്ലൂർ ശിഹാബുദ്ദീൻ കെ വി മുസ്തഫ ശുഹൈബ് അബ്ദുള്ള കോയ, നല്ലനാട് ഷാജഹാൻ കലാപ്രേമി മുഹമ്മദ് മാഹിൻ പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ദ ദിനേശ് ചന്ദന ജനറൽ സെക്രട്ടറി സലിം എൻ ആർ ഐ കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു എസ് അഹമ്മദ് , നസീം ഹരിപ്പാട്, അഡ്വ ബുഷറ അബ്ദുൽ ഹാദി അല്ലാമ , ഹാരിസ് കരമന തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ ഭാരവാഹികളായ സി പി വി അബ്ദുല്ല, അഹമ്മദ് കുറ്റിക്കാട്ടൂർ , ടി എച്ച് ഷാജി , മുഹ്സിൻ ബ്രൈറ്റ്, യൂസഫ് പടിയത്ത് ,യുപി അബ്ദുറഹ്മാൻ ,പി കെ മജീദ് ഹാജി വടകര, സി മുഹമ്മദാലി സൈഫുദ്ദീൻ വലിയകത്ത് , പി കെ മൂസ, സക്കീർ ഹാജി തൊടുപുഴ , മുഹമ്മദ് വളഞ്ചുഴി , റൂമി മുഹമ്മദ് വൈക്കം ,നാസർ കുറുമ്പല്ലൂർ റിയാസ് അൽ ഫൗസ് അബ്ദുല്ല ഹാജി പാനൂർ, ആലങ്കോട് ഹസ്സൻ വള്ളക്കടവ് അഷ്റഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം: പ്രവാസി ലീഗ് സെക്രട്ടറിയേറ്റ് സത്യാഗ്രഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *