കേരളത്തിലെ സ്കൂൾ, കോളേജ് ക്യാമ്പസുകളെ ലഹരിവിമുക്തമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നാഷണൽ സർവ്വീസ് സ്കീം ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സേനയായ ആസാദ് സേനയുടെ കാസർകോട് ജില്ല കോർഡിനേറ്ററായി കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകൻ സമീർ സിദ്ദീഖിനെ നിയമിച്ചു. ഏജൻ്റ്സ് ഫോർ സോഷ്യൽ അവയർനസ് എഗയിൻസ്റ്റ് ഡ്രഗ്സ് (ASAAD ) എന്നാണ് ആസാദ് സേനയുടെ പൂർണ്ണരൂപം. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ലഹരിവസ്തുക്കൾക്കെതിരെ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പോലുള്ള ക്യാമ്പയിനുകൾക്ക് ഇവർ നേതൃത്വം നൽകുന്നു. ആസാദ് സേനയുടെ പ്രധാന ലക്ഷ്യം കാമ്പസുകളെ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്നതാണ്.ബോധവൽക്കരണ ക്ലാസുകൾ, കാമ്പസുകളിലെ ലഹരി ഉപയോഗത്തിനെതിരെ നിരീക്ഷണം തുടങ്ങിയവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ നടത്തും എന്നതാണ് ഈ സേനയുടെ പ്രധാന പ്രത്യേകത.സംസ്ഥാന സർക്കാരിൻ്റെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന “യുവ ജാഗരൺ” പദ്ധതിയുടെ കാസർകോട് ജില്ല നോഡൽ ഓഫീസർ, എൻ എസ് എസ് കാസർകോട് ടൗൺ ക്ലസ്റ്റർ കോർഡിനേറ്റർ, സ്കൂളിലെ കരിയർ മാസ്റ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
സമീർ സിദ്ദീഖിആസാദ് സേന ജില്ലാ കോർഡിനേറ്റർ
