സ്കൂൾ വാർഷികവും രക്ഷാകർതൃ സമ്മേളനവും നടത്തി

പീരുമേട്: അഴുത ഗവൺമെൻ്റ്എൽ.പി സ്കൂളിൻ്റെ 117-ാമത് വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും നടത്തി. പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി രമേഷ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നിക്സൺ ജോർജ്, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് രാജൻ, പഞ്ചായത്തംഗങ്ങളായ സ്മിത മോൾ,ഡോ. ആതിര ഷിബു, എ. ഇ. ഒ എം . രമേഷ്, ബി.പി. സി അനീഷ തങ്കപ്പൻ, പി.ടി .എ പ്രസിഡൻ്റ് അഭിലാഷ് മാത്യു,സ്ട്രസ് കെ. കെ പ്രസന്നകുമാരി, പി. അജിത്ത്, എ.എം. നസീമ, ശ്രീജ ബിജു,ജാമു.സി. സെബാസ്റ്റ്യൻ, നൈജോ മാത്യു എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥികളും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരുമായ നിരഞ്ജന അനീഷ്, കെ.ആർ അനുശ്രീ, ഗിന്നസ് സുനിൽ ജോസഫ് എന്നിവരെ ആദരിച്ചു. യോഗത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി

Leave a Reply

Your email address will not be published. Required fields are marked *