തിരു : ചലച്ചിത്ര ഗാന രചയിതാവും സംഗീതജ്ഞനുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ യശോധ ശബ്ദ തരംഗം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സിനിമ പിന്നണി ഗായകരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ നടത്തി .മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു 935 മത് മതമൈത്രി സംഗീത പ്രോഗ്രാം അവതരിപ്പിച്ചു. പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഗാനരചയിതാവും നോവലിസ്റ്റുമായ ഷംസ് ആബ്ദീൻ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര സംവിധായകൻ ജോളി മസ്സ്, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന പ്രസിഡണ്ടും ശബ്ദ തരംഗം മാസിക മാനേജിങ് എഡിറ്ററുമായ റഹീം ബാലരാമപുരം,എം. കെ.സൈനുൽ ആബ്ദീൻ എന്നിവർ പ്രസംഗിച്ചു. രാധിക എം നായർ രമേശ് തൈക്കാട്,സമീർ കെ തങ്ങൾ,വിഴിഞ്ഞം ഷാജത്ത്,ശ്രീജിത്ത് എം. നായർ,അനഘ, നൂറുൽ ഹസൻ തുടങ്ങിയവർ നാലുമണിക്കൂർ നീണ്ടുനിന്ന ഗാനമേള നടത്തി.
തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ യശോധ ശബ്ദ തരംഗം ഗാനസന്ധ്യ
