തിരു : ഇക്കഴിഞ്ഞ ചൊവ്വാഴ്ച(7-10-2025) ഒരു മണിയോട് കൂടി തിരുവനന്തപുരം പഴവങ്ങാടിക്ക് അടുത്തുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഒരു ഹിയറിങ് കഴിഞ്ഞ് വരുന്ന വഴി ഒരു അജ്ഞാത ഫോൺ കാൾ വരികയും ഗുണ്ട മോഡലിൽ തെറി വാക്കുകൾ വിളിച്ചു പറയുകയും,കൊല്ലു മെന്നു വിളിച്ചു പറഞ്ഞു വധ ഭീഷണി മുഴക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിനും മറ്റുമായി തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് സ്റ്റേഷനിലും, സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകുകയുണ്ടായി. തുടർന്നുള്ള അന്വേഷണത്തിൽ വട്ടപ്പാറ സ്വദേശിയായ രഞ്ജിത്ത് എന്ന പേരുകാരൻ ആണെന്നും, തിരുവനന്തപുരം ചാക്കേ BRC യിൽ ജോലി ചെയ്യുന്നുവെന്നും, ടി യാൾ നെയ്യാർ ഡാം സ്കൂളിൽ, HM ആയി ജോലി ചെയ്യുന്ന ശ്രീ രേഖ യുടെ ഭർത്താ വാണെന്നും മന:സ്സിലായി. ഇവർക്കെ തിരെ വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസ് വിഭാഗം പിടിഎ പ്രസിഡന്റ് കളിക്കാട്ബാബു നൽകിയ പരാതിയിലാണ് അന്വേഷണത്തിലുള്ളത്. ബാബുവിന്റെ പേരിൽ നിരവധി കള്ള പരാതികൾ പോലീസിലും, വനിതാ കമ്മീഷനിലും, കൊടുത്തു അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി വിദ്യാഭ്യാസ വകുപ്പിൽ കൊടുത്തിട്ടുള്ള പരാതികൾ പിൻവലിപ്പിക്കാനുള്ള നിഗൂഢമായ നീക്കത്തിന്റെ ഭാഗമാണെന്ന് തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽഎന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പിടിഎ അസോസിയേഷന്റെ അവൈലബിൾ ഓൺലൈൻ എക്സിക്യൂട്ടീവ് ചേർന്ന് ശ്രീ രേഖക്കെതിരെയും ഭർത്താവ് രഞ്ജി ത്തിനെതിരെയും മുഖ്യമന്ത്രിക്കും ഉയർന്ന പോലീസ് അധികാരികൾക്കും പരാതികൾ നൽകാൻ പിടിഎ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഗവ സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ബാബുവിനു വധ ഭീഷണി: സിറ്റി പോലീസ് കമ്മീഷണർക്കു പരാതിനൽകി
