പീരുമേട്:ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യവും, ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗത്തിൻ്റെയും സഹകരണത്തോടെ പീരുമേട് താലൂക്കാശുപത്രിയുടെ നേത്രുത്വത്തിൽ പ്ലാക്കാത്തടം ട്രൈബൽ കോളനി കമ്യൂണിറ്റി ഹാളിൽ സംയോജിത ആരോഗ്യ പരിശോധന പരിപാടി നടത്തി. ഇടുക്കി ജില്ലയ്ക്ക് പുതിയതായി അനുവദിച്ച ക്ഷയരോഗ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന അതിനൂതന പോർട്ടബിൾ ഹാൻഡ് ഹെൽഡ് എക്സ്റേ യുടെ ജില്ലാ തല ഉത്ഘാടനം അഴുത ബ്ലോക്ക് വൈസ് പ്രസിഡൻ്റ്ജോൺ. പി തോമസ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. എൻ സതീഷ് അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വനിതാ മുരുകൻ പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശിഷ് മോഹൻ കുമാർ , ജില്ലാ റ്റി. ബി ഓഫീസർ ഡോ. പി.വി വിനീഷ് എന്നിവർ പ്രസംഗിച്ചു. ക്ഷയരോഗ സാധ്യതാ പരിശോധനയിൽ പ്രസ്തുത മെഷീൻ ഇനി മുതൽ പീരുമേട് താലൂക്ക് ആശുപത്രിയിലും ഈ സേവനം ലഭ്യമാകും. Photo അതിനൂതന പോർട്ടബിൾ ഹാൻഡ് ഹെൽഡ് എക്സ്റേ യുടെ ജില്ലാ തല ഉത്ഘാടനം അഴുത ബ്ലോക്ക് വൈസ് പ്രസിഡൻ്റ്ജോൺ. പി തോമസ് നിർവഹിച്ചു.
സംയോജിത ആരോഗ്യ പരിശോധന പരിപാടി നടത്തി
