പാച്ചല്ലൂർ ഗവ: എൽ.പി.എസ്സിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും

പാച്ചല്ലൂർ ഗവ: എൽ.പി.എസ്സിൽ പുതിയതായി നിർമ്മിച്ച 4 ക്ലാസ് മുറികളുളള കെട്ടിടത്തിന്റെ ഉദ്ഘാടനം 24.2.26 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി .വി.ശിവൻകുട്ടി നിർവ്വഹിക്കുന്നതാണ് ഉദ്ഘാടനം വൻ വിജയമാക്കുന്നതിനായി ഇന്ന് 16.2.26 ന് വൈ.4.30 മണിക്ക് സ്കൂളിൽ വച്ച് PTA. പ്രസിഡന്റ് ദൗലത്ത് ഷായുടെ അദ്ധ്യക്ഷതയിൽ സ്വാഗത സംഘയോഗം കൂടി യോഗം മുൻ നഗരസഭ കൗൺസിലർ പനത്തുറ പി. ബൈജു ഉദ്ഘാടനം ചെയ്തു. സി.പിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ.പി.എസ്.ഹരികുമാർ , സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. കരുംകുളം അജിത്ത്, ഡി.സി.സി സെക്രട്ടറി ആർ.ജയേന്ദ്രൻ,എ.ജെ. സുക്കാർണോ, കെ.ആർ. ഉണ്ണികൃഷ്ണൻ , വെള്ളാർ സാബു, തമ്പി കടനട, ഡി.ജയകുമാർ , വാഴമുട്ടം രാധാകൃഷ്ണൻ , അജിത്ത് വെണ്ണിയൂർ,ഡോ. വാഴമുട്ടം ചന്ദ്രബാബു, കെ.ജി.സനൽ,കെ.എസ്. നടേശൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ പോളിസ്റ്റൻ ഇ പെരേര സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി ഷാരോൺ കൃതഞ്ജതയും പറഞ്ഞു കെ.ആർ ഉണ്ണികൃഷ്ണൻ ചെയർമാനും പി.റ്റി.എ പ്രസിഡന്റ് ജനറൽ കൺവീനറായും 51 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *