വിചാർ വിഭാഗ് ജില്ലാ നേതൃയോഗം നടത്തി

കോട്ടയം :കെ.പി.സി.സി. വിചാർ വിഭാഗ് കോട്ടയം ജില്ലാ നേതൃയോഗം ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉൽഘാടനം ചെയ്തു. പിണറായി സർക്കാർ തകർത്ത് തരിപ്പണമാക്കിയ കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക്ശക്തി പകരാൻ വിചാർ വിഭാഗ് പ്രവർത്തകരോട് ഡി.സി.സി. പ്രസിഡണ്ട് ആഹ്വവാനം ചെയ്യ്തു. വിചാർ വിഭാഗ് ജില്ലാ പ്രസിഡണ്ട് ടോമി പൂവക്കോട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്ട് മുഖ്യപ്രഭാക്ഷണം നടത്തി. യോഗത്തിൽ ജില്ലാസംഘടനകാര്യ ജനറൽ സെക്രട്ടറി പി.സി.ജോസഫ്വൈസ് പ്രസിഡൻ്റ് റേച്ചൽ ഇല്ലംപള്ളി ,മോഹനകുമാർ നിയോജകമണ്ഡലം പ്രസിഡൻ്റ്മാരായ അഡ്വ. സന്തോഷ് മണർകാട്, അഡ്വ. എൻ സി ജോസഫ് നൂറോക്കരി,റോയി ഇടയത്തറ, ബാബു കുട്ടൻചിറ, ജില്ലാ സെക്രട്ടറിമാരായസന്തോഷ് ചാന്നാനിക്കാട്ട്,സുനിൽ കാളികാവ്,ജോഷി നെല്ലികുന്നേൽ, എന്നിവർ പ്രസംഗിച്ചു.പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ സന്ദേശ യാത്രയിൽ ഒരോ വിചാർ വിഭാഗ് പ്രവർത്തകനും സജീവമായി പങ്കാളിയായി കോട്ടയം ജില്ലയിലെ എല്ലാ സ്വീകരണയോഗങ്ങളും ഗംഭീര വിജയമാക്കാൻ യോഗം തീരുമാനിച്ചു.പടം -വിചാർ വിഭാവ് ജില്ലാ നേതൃയോഗം ഡി. സി. സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *