ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കാൻ ശ്രമിച്ച് യുവതി; പിടികൂടി സുരക്ഷാ ജീവനക്കാർ

തിരുവനന്തപുരം: ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം പെരുന്ന സ്വദേശിനിയായ ഇവ എന്ന യുവതിയാണ് പിടിയിലായിരിക്കുന്നത്. സീനിയർ റെസിഡന്റ് ന്യൂറോ സർജൻ എന്നായിരുന്നു യുവതി സ്വയം പരിചയപ്പെടുത്തിയത്.സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജവേഷം വ്യക്തമാകുന്നത്. തുടർന്ന് യുവതിയെ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.സുരക്ഷാ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *