ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ മാനസികക്ഷേമവും സ്വയം പരിപാലന ശേഷിയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS) “Self-help Strategies for Health Professionals” എന്ന വിഷയത്തിൽ ഏകദിന അക്കാദമിക് പരിപാടി സംഘടിപ്പിച്ചു .തൃശൂർ KUHS അക്കാദമിക് കൗൺസിൽ ഹാളിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതു . സർവകലാശാലയുടെ സ്റ്റുഡന്റ് അഫയേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.പ്രൊഫ്. ഡോ. സി. പി. വിജയൻ (പ്രോ-വൈസ് ചാൻസലർ) പരിപാടി ഉദ്ഘാടനം ചെയ്തു. സർവകലാശാല രജിസ്ട്രാർ പ്രൊഫ്. ഡോ. ഗോപകുമാർ എസ്. അധ്യക്ഷത വഹിച്ചു, ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ എം. എസ്., ഡീൻ അക്കാദമിക് പ്രൊഫ്. ഡോ. ബിനോജ് ആർ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ. വി. വി. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപിച്ചു.പരിപാടിയുടെ ഭാഗമായി “ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള സ്വയം സഹായ തന്ത്രങ്ങൾ – അവ വികസിപ്പിക്കുന്ന വിധം” എന്ന വിഷയത്തിൽ വിദഗ്ധർ ക്ലാസുകൾ നടന്നു . യു.കെയിലെ NHS ട്രസ്റ്റ് അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള സൈക്യാട്രിസ്റ്റ് ഡോ. എൻ. ആർ. അരുണ്‍ കിഷോർ, മെഡിക്കൽ സൈക്കോതെറാപ്പിസ്റ്റ് ഡോ. പി. ജി. സജു എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു.തുടർന്ന് ഫോകസ് ഗ്രൂപ്പ് ചർച്ചകളും, സഹായ സംവിധാനങ്ങളുടെ വികസനം, ഗവേഷണം, 2026ലെ പ്രവർത്തന പദ്ധതി എന്നിവയെക്കുറിച്ചുള്ള ഗ്രൂപ്പ് ഡിസ്‌കഷനും സംഘടിപ്പിക്കപ്പെട്ടു. ആരോഗ്യ മേഖലയിലെ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. Dean (Student affairs)
സെൽഫ് ഹെല്പ് സ്ട്രാട്ടജീസ് ഫോർ ഹെൽത്ത് പ്രൊഫഷണൽസ് എന്ന വിഷയത്തിൽ ഏകദിന അക്കാദമിക് പരിപാടി സംഘടിപ്പിച്ചു
