തിരുവനന്തപുരം:മികച്ച നടിക്കുള്ള 3 ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാര ജേതാവും മുൻ എം.പി.യുമായ മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി ശാരദാമ്മക്ക് ചലച്ചിത്ര രംഗത്തെ മികച്ച സംഭാവന നൽകി നൂറ്റിനാല്പത്തിലധികം മലയാള സിനിമയിൽ അഭിനയിക്കുകയും പ്രേംനസീർ സാറിനൊപ്പം നാല്പത്തിലധികം സിനിമയിൽ മികച്ച അഭിനയം കാഴ്ച വച്ചതിന് മലയാളത്തിന്റെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചു. നേടിയതിനു ശേഷം പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ഷാൾ അണിയിച്ചു ആദരിക്കുന്നു. സംവിധായകൻ നസീർ മണക്കാട്, മുൻ ഫിലിം സെൻസർ ബോർഡ് അംഗം ശ്രീമതി ചന്ദ്രമതി എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ, ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കവിതകളുടെ കുഞ്ഞു പുസ്തകം സംവിധായകൻ നസീർ മണക്കാട് ശാരദാമ്മയ്ക്ക് സമ്മാനിച്ചു.
ഉർവശി ശാരദാമ്മയെ ആദരിച്ചു
