പീരുമേട്: പീരുമേട് സി. പി. എം ഗവർമെൻ്റ് ഹൈസ്ക്കൂളിലെ 84എസ്. എസ്. എൽ. സി ബാച്ചിൻ്റെ സംഗമം നടത്തി.വാഗമൺ വി. ഡി.എ ഹാളിൽ നടന്ന ചടങ്ങിൽ ബി.ഷൈല അധ്യക്ഷത വഹിച്ചു. സുനിൽ ജോസഫ് ഉത്ഘാടനം ചെയ്തു.റിപബ്ലിക്ക് ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽകര, വ്യോമ, നാവികസേനകളിൽ സേവനം ചെയ്ത പി. സണ്ണി, കെ.കെ ബോസ്, രാജൻ നമ്പൂതിരി, വൽ സമ്മ എന്നിവരെ ആദരിച്ചു. 36 പൂർവ്വ വിദ്യാർത്ഥികൾ കുടുംബമായി പങ്കെടുത്തു. ഇവര വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു
